
കൊച്ചി : മധ്യ കേരളത്തിലെ പ്രമേഹരോഗ എൻഡോക്രൈനോളജി വിദഗ്ദ്ധരുടെ വാർഷിക സമ്മേളനം സെൻഡോസ് അപ്ഡേറ്റ്-2025 11/5/25 നു കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്നു.ഏകദേശം 450 ഡോക്ടർമാർ പങ്കെടുത്ത ഈ സമ്മേളനത്തിന്റെ ഉൽഘാടനം കേരളത്തിലെ ആദ്യ എൻഡോക്രൈനോളജിസ്റ്റും മുൻ കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ആർ.വി.ജയകുമാർ നിർവഹിച്ചു. യു. കെ. യിലെ സ്വാൻസീ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സ്റ്റീഫൻ ബെയിൻ പ്രമേഹവും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെയും നൂതന ചികിത്സാരീതികളെയും കുറിച്ച് ചെയ്ത പ്രഭാഷണം മുഖ്യ ആകര്‍ഷണമായിരുന്നു.ഡോ. സുജ സുകുമാർ, ഡോ. വിവേക് മാത്യു എന്നിവർ നയിച്ച വിവിധ വിഷയങ്ങളിൽ ഉള്ള ശാസ്ത്രീയ അവതരണങ്ങളിൽ ഇന്ത്യയിലെമ്പാടും നിന്നുള്ള വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ദേശീയ സുരക്ഷാ മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ആഘോഷ പരിപാടികൾ ഒഴിവാക്കിയും ആണ് സമ്മേളനം നടന്നത് എന്ന് ഭാരവാഹികളായ ഡോ. നിബു ഡൊമിനിക്കും ഡോ. ഗിരീഷ് പാർത്ഥനും അറിയിച്ചു.











